ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പിന്മാറി. ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കു നിര്‍ദേശം നല്‍കി. അതേസമയം എജി ആകുന്നതിന് മുമ്പ് ിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനായിരുന്നതാണ് വേണുഗോപാലിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം കൊട്ടാര പ്രതിനിധി രാമവര്‍മ എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജികള്‍. എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കേസ്.
മുന്‍ എസ്എഫ്ഐ നേതാവ് ഡോ. ഗീനാകുമാരി, എ.വി വര്‍ഷ എന്നിവരാണ് കോടതിലക്ഷ്യ ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. നിയമപ്രകാരം ഇത്തരം ഹര്‍ജികളില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയേ തുടര്‍നടപടിയെടുക്കാനാവൂ. എജി പിന്‍മാറിയതോടെ ഹര്‍ജികളില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സോളിസ്റ്റര്‍ ജനറല്‍ അറിയിച്ചു.
Post Your Comments