Latest NewsIndia

എട്ട് മണിക്കൂർ വൈകിയതിന് ശേഷം എയർ ഇന്ത്യ വിമാനം റദ്ദാക്കി : വലഞ്ഞ് യാത്രക്കാര്‍

മുംബൈ•വെള്ളിയാഴ്ച രാത്രി മുംബൈയില്‍ നിന്നും ഹൈദരാബാദ് വഴി പോകേണ്ട എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കി. 300 യാത്രക്കാർ ബുക്ക് ചെയ്യ്തിരുന്ന വിമാനം കാരണങ്ങൾ ഒന്നും കൂടാതെ എട്ട് മണിക്കൂറോളം വൈകിയത്തിനു ശേഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്.

എയർ AI 965 ന് പുറപ്പെടാനായി നിശ്ചയിച്ചിരുന്ന സമയം 15:00 മണിക്കാണ്. എന്നാൽ വിമാനം പുറപ്പെടാൻ എട്ട് മണിക്കൂർ വൈകി 23:00 മണി ആകുമെന്ന് പിന്നീട് യാത്രക്കാരെ എയർലൈൻസ് അറിയിക്കുകയായിരുന്നു.

വിമാനം വൈകിയതിന് യാതൊരു കാരണങ്ങളും അധികൃതർ വ്യക്തമാക്കിയില്ല എന്നും ഒടുവിൽ വിമാനം റദ്ദാക്കുന്നതായി 23:00 മണിക്ക് അറിയിക്കുകയായിരുന്നു എന്നും ഹൈദരാബാദിലേക്ക് പോകാനായി എത്തിയ യാത്രക്കാരൻ വി.കെ.എസ് മേനോൻ പറഞ്ഞു.

എന്നാൽ സാങ്കേതിക തകരാർ മൂലമാണ് വിമാനം റദ്ദാക്കിയതെന്നും വൈകിയേ വിമാനം പുറപ്പെടു എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും അധികൃതർ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button