തിരുവനന്തപുരം : അമ്മ പറഞ്ഞയച്ചതാണെന്നും കമ്മല്‍ പണയം വെക്കാന്‍ തന്നുവിടണമെന്നും പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് അജ്ഞാതയായ സ്ത്രീ സ്കൂളില്‍ കയറി കുട്ടിയുടെ കെെയ്യില്‍ നിന്ന് കമ്മലും വാങ്ങി മുങ്ങി. പൂവച്ചല്‍ സര്‍ക്കാര്‍ യുപി സ്കൂളിലാണ് പുതിയ തട്ടിപ്പിന്‍റെ തന്ത്രവുമായി ഒരു സ്ത്രീ എത്തി വിദഗ്ദമായി കുട്ടിയെ പറഞ്ഞ് പറ്റിച്ച് കമ്മലും കെെക്കലാക്കി മുങ്ങിയത്. ക്ലാസ് ഇടവേള സമയം നോക്കിയാണ് അജ്ജാതയായ സ്ത്രീ കുട്ടിയെ കാണാന്‍ എത്തിയത് . മാറ്റാരുടെയും കണ്ണില്‍പ്പെടാതെ തഞ്ചത്തില്‍ കുട്ടിയുടെ അരികില്‍ എത്തിയ അവര്‍ അമ്മ അടുത്തുളള സ്വര്‍ണ്ണപണയ സ്ഥാപനത്തില്‍ കാത്ത് നില്‍ക്കുകയാണെന്നും പെെസ ആവശ്യമുളളതിനാല്‍ മോളുടെ കമ്മല്‍ പണയം വെക്കുന്നതിനാണ് തന്നു വിടണം എന്ന് പറഞ്ഞു.
കുട്ടി സ്ത്രീയുടെ വാക്കില്‍ വിശ്വസിച്ച് അപ്പോള്‍ തന്നെ കമ്മല്‍ ഉൗരി നല്‍കി. പിന്നീട് പരിശോധിക്കുമ്പോഴാണ് കുട്ടി പറ്റിക്കപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . ഏകദേശം രാവിലെ 10.30 യോടു കൂടിയായിരുന്നു സംഭവം. ഇതിനിടയില്‍ രാവിലെ 10.30 ക്കും 11.30 ക്കും ഇടയിലുളള സമയം ചുവന്ന സാരി ധരിച്ച അജ്ജാതയായ സ്ത്രീ സ്കൂളില്‍ നിന്ന് പുറത്തേക്ക് പോകുന്നതായി സിസി ടിവി ക്യാമറയില്‍ കണ്ടെടുത്തിട്ടുണ്ട്. ഇത്രക്കും സുരക്ഷിത്വം പുലര്‍ത്തുന്ന വിദ്യാലയത്തില്‍ പരിചയമില്ലാത്ത ഒരാള്‍ എങ്ങനെ കയറി എന്നത് രക്ഷകര്‍ത്താക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതേ സമാന സംഭവം അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വീരണകാവിലെ സ്‌കൂളിലും നടന്നതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
Post Your Comments