ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രീം കോടതി അടുത്ത ജനുവരിയിലേയ്ക്ക മാറ്റി. എല്ലാ ഹര്‍ജികളും ഫയലിലേയ്ക്കു മാറ്റിയായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
ലാവലിന്‍ കരാറില്‍ ഒപ്പിട്ട 1997ല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനടക്കം മുഴുവന്‍ പ്രതികളെയും വിചാരണചെയ്യണമൊണ് സിബിഐയുടെ ആവശ്യം. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരായ ആര്.ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന് എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. ലാവലിന്‍ കേസില്‍ മുഖ്യമന്തി പിണറായി വിജയന് വിചാരണ നേരിടണമെന്നും ലാവലിന്‍ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും സിബിഐ നേരത്തെ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
പിണറായി വിജയന് അറിയാതെ ലാവലിന്‍ കരാറില്‍ മാറ്റംവരില്ലെന്നും ലാവലിന്‍ കമ്പനിയുടെഅതിഥിയായി കാനഡ സന്ദര്‍ശിച്ചപ്പോഴാണ് പിണറായി വിജയന് കരാറില്‍ ഒപ്പിട്ടത്. അതോടെയാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും അഴിമതിഗൂഢാലോചനയില് പങ്കുണ്ടെന്നുമാണ് സിബിഐ വാദിക്കുന്നത്. ലാവലിന്‍ കറാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ധാക്കണമെന്നും സി.ബി.ഐയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Post Your Comments