Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം; വീണ്ടും ഇന്നൊരു ഹർത്താൽ

പത്തനംതിട്ട: അയ്യപ്പ ഭക്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. പന്തളം സ്വദേശി ശിവദാസ് എന്ന അയ്യപ്പഭക്തനെ ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശിവദാസിനെ കാണാനില്ലെന്ന് കാണിച്ച്‌ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടേയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശിവദാസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും അപകടമരണമാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

https://youtu.be/xHlg8GDI384

shortlink

Related Articles

Post Your Comments

Related Articles


Back to top button