തിരുവനന്തപുരം: കോൺഗ്രസ്സ് നേതാക്കളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് കൊണ്ട് സോളാര്‍ കേസില്‍ അന്വേഷണം വീണ്ടും വഴിത്തിരിവില്‍ എത്തുന്നു. സരിതയുടെ പരാതിയില്‍ കേസെടുത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ വീഡിയോ അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് സരിതയുടെ അവകാശവാദം. നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് സരിത.
താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്ന് സരിത പറഞ്ഞു. നേരത്തെ ഉമ്മൻ ചാണ്ടിയുടെ വീഡിയോ സി ഡി കോയമ്പത്തൂർ ഒരു വീട്ടിൽ സൂക്ഷിച്ചതായി സരിതയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേരളത്തിൽ നിന്ന് അന്വേഷണ സംഘം അവിടെ എത്തിയിരുന്നു. എന്നാൽ സി ഡി അവിടെ നിന്ന് മാറ്റിയത് അന്ന് വാർത്തയായിരുന്നു.
ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സരിത നേരത്തെ അറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കിയിരുന്നു.
Post Your Comments