KeralaLatest NewsIndia

ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ അനുമതി നല്‍കരുതെന്നും സമിതി ആവശ്യപ്പെടുന്നു.

പത്തനംതിട്ട : ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതി പരിഗണിക്കും . മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച്‌ നിലവില്‍ ശബരിമലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് .

പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സുപ്രീം കോടതി, ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നെന്നാണ് ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍.

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ, അറ്റകുറ്റപണി നടത്താനോ അനുമതി നല്‍കരുതെന്നും സമിതി ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ടില്‍ മറുപടി പറയാന്‍ ദേവസ്വം ബോര്‍ഡിന് സുപ്രിംകോടതി സമയം നല്‍കിയേക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സുപ്രീം കോടതി, ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button