Indian Super LeagueLatest News

ഗോള്‍ അനുവദിക്കാത്ത റഫറിയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ആ ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ ഐ.എസ്.എല്ലില്‍ രണ്ടാം ജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമായിരുന്നു

ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ അനുവദിക്കാത്ത റഫറിയെ തെറിവിളിച്ച് ആരാധകർ. ആ ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ ഐ.എസ്.എല്ലില്‍ രണ്ടാം ജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമായിരുന്നു. 42-ാം മിനിറ്റില്‍ സ്ലാവിസ്ലയുടെ കോര്‍ണറിനുശേഷം നിക്കോള ക്ലാരമാവരിച്ച് പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ബ്ലാസ്റ്റേഴ്സും ആരാധകരും ഇത് ഗോളാണെന്ന് വിധിയെഴുതി. എന്നാല്‍, ലൈന്‍ റഫറിയുമായുള്ള കൂടിയാലോചനയ്ക്കുശേഷം റഫറി ഓം പ്രകാശ് താക്കൂര്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് രണ്ടാം പകുതിയില്‍ ക്ലാമരവിച്ച് തന്നെ സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ഇതും അനുവദിക്കപ്പെട്ടില്ല.

ഇതോടെ റഫറിയായ ഓം പ്രകാശ് താക്കൂറിനെ ഫേസ്ബുക്കിൽ കണ്ടുപിടിച്ചശേഷം പൊങ്കാല ആരംഭിച്ചിരിക്കുകയാണ് മലയാളികൾ. താക്കൂര്‍ പോസ്റ്റ് ചെയ്ത ഐ.എസ്.എല്ലിന്റെ ഒരു വീഡിയോയ്ക്ക് താഴേയാണ് തെറിയഭിഷേകവും താക്കൂറിനെ പുറത്താക്കണമെന്ന ആവശ്യത്തോടെയുള്ള കമന്റുകളും നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button