തിരുവനന്തപുരം•മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇന്ന് കമ്പനിക്ക്, ബോർഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കൂട്ടിയിടുകയും മുന്‍പ് കമ്പനിയില്‍ തീപിടിച്ച വിവരം അധികൃതരെ അറിയികാത്തിരിക്കുകയും ചെയ്യ്തു. മാത്രമല്ല സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങൾക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നൽകുന്നത്. ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നല്‍കണം. അഞ്ഞൂറ് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തീപിടുത്തത്തിൽ കമ്പനി പൂർണ്ണമായും കത്തി നശിച്ചിരുന്നു. തുടർന്ന് കമ്പനിയുടെ പരിസരത്ത് ഇപ്പോള്‍ വായുമലിനീകരണം ഇല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിഗമനം. എങ്കിലും വിശദമായ പരിശോധന ഇന്ന് വീണ്ടും നടത്തുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.
Post Your Comments