Latest NewsKerala

അയ്യപ്പഭക്തനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെ; ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശിവദാസിനെ പോലീസ് മര്‍ദ്ദിച്ചു കൊന്നതു തന്നെയെന്ന് ആവർത്തിച്ച് ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. അയ്യപ്പന്‍റെ ചിത്രം വച്ച്‌ സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസിനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതുമെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവദാസിനെ കാണാതായെന്ന വിവരം പുറത്ത് വന്നതു മുതല്‍ ഈ കേസില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്- ശ്രീധരന്‍ പിള്ള പറഞ്ഞു. നേരത്തെ, ശിവദാസ് മരിച്ചത് പോലീസ് നടപടിക്കിടെയല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button