Latest NewsIndia

ഇടത്തരം സംരംഭകർക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി

വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഒരുകോടിരൂപ വരെയുള്ള വായ്പയില്‍ രണ്ടുശതമാനം പലിശയിളവ് നല്‍കും

ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്കായി ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍ സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 59 മിനിട്ട് കൊണ്ട് ഒരുകോടിരൂപവരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ചെറുകിട ഇടത്തരം സംരഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്‌തുവരികയായിരുന്നു അദ്ദേഹം.

ജി.എസ്.ടിയുമായി ബന്ധിപ്പിച്ച്‌ വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ഒരുകോടിരൂപ വരെയുള്ള വായ്പയില്‍ രണ്ടുശതമാനം പലിശയിളവ് നല്‍കും. ചെറുകിട ഇടത്തരം വ്യവസായത്തില്‍ സര്‍ക്കാരിന്റെ വിഹിതം 20ല്‍ നിന്ന് 25ശതമാനമാക്കി ഉയര്‍ത്തുമെന്നും പുതിയ പദ്ധതികള്‍ ചെറുകിടവ്യവസായ രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button