വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപതിയിൽ എത്തിച്ച് മന്ത്രി സുനിൽകുമാർ

അപകടം ശ്രദ്ധയിൽപ്പെട്ടതും കാർ നിർത്തി, പരിക്കേറ്റു കിടന്ന

ചാലക്കുടി: ദേശീയപാതയിൽ പേരാമ്പ്രയിൽ മിനിലോറിയുമായി കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപതിയിൽ എത്തിച്ച് മന്ത്രി സുനിൽകുമാർ. ഹോട്ടൽ സൂപ്പർവൈസറായ സ്വർണരാജിന് (42) ഇന്നലെ രാത്രി 7.45നാണ് ബൈക്കിൽ താമസസ്ഥലത്തേക്കു പോകുന്നതിനിടെ അപകടത്തിൽ പരുക്കേറ്റത്. ഇയാളുടെ കാലുകൾ ഒടിഞ്ഞുതൂങ്ങി. രക്തം വാർന്ന് 10 മിനിറ്റോളം റോഡിൽ കിടന്നു. ആസൂത്രണ ബോർഡ് യോഗം കഴിഞ്ഞു തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കു പോകുമ്പോഴാണു മന്ത്രി അപകടം കണ്ടത്.

അപകടം ശ്രദ്ധയിൽപ്പെട്ടതും കാർ നിർത്തി. പരിക്കേറ്റു കിടന്ന സ്വർണരാജിനെ അകമ്പടി വാഹനത്തിൽ കയറ്റിയാണ് ആശുപത്രിയിലേക്കു കൊണ്ട് പോയി. പരുക്കേറ്റയാൾ അപകടനില തരണം ചെയ്തെന്ന് ഉറപ്പായശേഷമാണ് മന്ത്രി യാത്ര തുടർന്നത്. ഡോക്ടർമാരെ കണ്ട് ആൾക്ക് നല്ല ചികിത്സ ലഭ്യമാക്കണമെന്ന് നിർദേശിച്ച ശേഷമാണ് അദ്ദേഹം ആശുപത്രിവിട്ടത്. ഇത് ആറാമത്തെ തവണയാണ് റോഡ് അപകടങ്ങളിൽ പരുക്കേറ്റവരെ മന്ത്രി ആശുപത്രിയിലെത്തിക്കുന്നത്.

Share
Leave a Comment