ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ലോകനേതാക്കളുമായി കൂടിക്കാഴ്ച്ചക്ക് തയ്യാറെടുക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊളാള്‍ഡ് ട്രംപുമായി നാലുമാസങ്ങള്‍ക്ക് മുമ്പ് നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പല വിട്ടുവീഴ്ച്ചകള്‍ക്കും കിം ജോംഗ് ഉന്‍ തയ്യാറായിട്ടുണ്ട്. വീണ്ടും കൂടിക്കാഴ്ച്ച വേണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിലേക്ക് ഉത്തരകൊറിയന്‍ പ്രസിഡന്റ് കത്തയക്കുകയും ചെയ്തിരുന്നു.
കിം ഉടന്‍ തന്നെ ദക്ഷിണ കൊറിയയിലും റഷ്യയിലും എത്തുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ പാര്‍ലമമെന്റില്‍ വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അടുത്തുതന്നെ പ്യോന്‍ഗ്യാങ്ങില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായും ഉത്തരകൊറിയന്‍ പ്രസിഡന്റ് കൂടിക്കാഴ്ച്ച നടത്തും.
ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണാനും കിം തയ്യാറെടുപ്പ് നടത്തുകയാണ്. അതേസമയം മാര്‍പ്പാപ്പയെ കിം ഉത്തരകൊറിയയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. തികച്ചും ഏകാധിപതിയായി ഭരണം നടത്തിയിരുന്ന കിം ജോംഗ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് നയതന്ത്രത്തിന്റെ വഴിയിലേക്ക് കടന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ പിന്തുണയോടെ അന്താരാഷ്ട്രതലത്തില്‍ ഉത്തരകൊറിയക്കെതിരെ നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിപ്പിക്കാനുള്ള ഉത്തരകൊറിയന്‍ പ്രസിഡന്റിന്‍െ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ മുന്‍കൈ എടുത്തതോടെയാണ് ട്രംപും കിമ്മും കൂടിക്കാഴ്ച്ച നടത്തിയത്. നിര്‍ണായക മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നാണ് അന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം കിം പ്രസ്താവിച്ചത്.
Post Your Comments