കോഴിക്കോട്: ആചാരങ്ങള്‍ ഉണ്ടാക്കുന്നത് മനുഷ്യരാണ് അതില്‍ തെറ്റുണ്ടെങ്കില്‍ സമവായത്തിലൂടെ തിരുത്തണം നിര്‍ബന്ധിക്കുകയല്ലവേണ്ടതെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. വി മൊയ്തീന്‍ കോയഹാജി പുരസ്‌കാരം ജെഡിടി പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍. മതവിശ്വാസങ്ങളില്‍ ഭരണകൂടെ നിക്ഷ്പക്ഷത പുലര്‍ത്താതെ വന്നാല്‍ അത് സമൂഹത്തില്‍ അസഹിഷ്ണുതയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതാചാരങ്ങളെല്ലാം മനുഷ്യന്‍ നിര്‍മ്മിക്കുന്നതാണ്. അതില്‍ ദൈവത്തിന് പങ്കില്ല.
ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അരാചകത്യമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവണം. ശക്തിപ്രയോഗിക്കുമ്പോള്‍ അക്രമം ഉണ്ടാകുമെന്നും ഇത് ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുക്കുന്നത് വോട്ടുനോക്കിയാണ്. ആധാര്‍ വിധിക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധിക്കാതിരുന്നത് ജനങ്ങള്‍ അനുകൂലമായത് കൊണ്ടാണ്. സ്വകാര്യത മൗലികാവകാശമാണെന്നു കോടതി വിധിച്ചു. ഇപ്പോള്‍ തങ്ങളാണ് ആധാറിനെ എതിര്‍ത്തതെന്ന് പാര്‍ട്ടികള്‍ പറയുന്നത് രാഷ്ട്രീയ കള്ളക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments