ടോക്യോ: വടക്കന്‍ ജപ്പാനിലെ ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ലെന്ന് റിപ്പോർട്ട്. എസംബെ ഹനാകിത കൊജിമ എന്നറിയപ്പെടുന്ന ദ്വീപാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. സമുദ്രം ഈ ദ്വീപിനെ മുക്കിക്കളഞ്ഞു എന്നാണ് വിവരം. ഇത്തരം കുഞ്ഞു ദ്വീപുകള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലെടുത്ത് പോകുന്നത് സ്വാഭാവികമാണെന്ന് ജപ്പാന്‍ തീരദേശ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
1987 ലാണ് ജപ്പാന്‍ തീരദേശ സേന ഈ ദ്വീപിൽ സർവേ നടത്തി രജിസ്റ്റര്‍ ചെയ്‌തത്. ദ്വീപിന്റെ യഥാര്‍ത്ഥ വലുപ്പം എത്രയാണെന്ന് അധികൃതർക്ക് അറിയില്ല. എന്നാല്‍ സമീപകാലത്ത് ദ്വീപ് 1.4 മീറ്റര്‍ സമുുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്നിരുന്നു. അതേസമയം രാജ്യത്തിന്റെ പ്രധാന സാമ്പത്തിക മേഖലയായ ഒകിനോടോറി ദ്വീപുകള്‍ പോലുള്ള തങ്ങളുടെ പസഫിക് സമുദ്ര ദ്വീപുകളെ സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ജപ്പാന്‍.
Post Your Comments