ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിൽ നിന്നും തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പലിശയില്ലാതെ 20,000 രൂപ വരെ ഹ്രസ്വകാല വായ്പ നല്‍കാന്‍ പുതിയ പദ്ധതി. 45 ദിവസത്തെ വായ്പയാണ് നൽകുന്നത്.
ബില്ലടയ്ക്കല്‍, ഓണ്‍ലൈന്‍ ഷോപ്പിങ്, യുപിഐ ആപ്പ് ഉപയോഗിച്ചുളള ഷോപ്പിങ് എന്നിവയ്ക്കാണ് വായ്പ ഉപയോഗപ്പെടുത്തേണ്ടത്. ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും വായ്പ എടുക്കാം.
ഇന്‍റര്‍നെറ്റ് ബാങ്കിങ് സൈറ്റിലുളള പേ ലേറ്റര്‍ വഴിയാണ് ഉപഭോക്താക്കൾക്ക് ഈ വായ്പ ലഭിക്കുക. ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ വായ്പ തിരിച്ചടയ്ക്കാനും കഴിയും.
Post Your Comments