വയനാട് പനമരത്തെ തലയ്ക്കല്‍ ചന്തു സ്മാരകത്തോട് സര്‍ക്കാരിന്റെ കടുത്ത അവഗണന. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന തലയ്ക്കല്‍ ചന്തു നടത്തിയ ധീരമായ പോരാട്ടങ്ങൾ ചരിത്രമാണ്. ചന്തുവിന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകമാണ് സാമൂഹ്യവിരുദ്ധരുടെ താവളമായത്. ബ്രിട്ടീഷ് പട്ടാളത്തിനെതിരായ ഐതിഹാസിക പോരാട്ടത്തിന്റെ ശേഷിപ്പുകളുള്ള മ്യൂസിയം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി.
വിപുലമായ പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുകയാണ് സ്മാരക സംരക്ഷണ സമിതി. പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന തലയ്ക്കല്‍ ചന്തുവിനെ ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയ സ്ഥലമാണിത്. പനമരം ഗവ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പിറകിലാണ് ഐതിഹാസിക ചെറുത്തുനില്‍പ്പിന്റെ ശേഷിപ്പുകള്‍.ചന്തുവിന്റെ കീഴിലുള്ള കുറിച്യപ്പട്ട ഇവിടെപ്രവര്‍ത്തിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുത്തു.
1805 ല്‍ ഈ കോളിമരച്ചുവട്ടില്‍ ചന്തുവിനെ ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തി എന്നും ചരിത്രം പറയുന്നു. കോളിമരത്തിന്റെ പടവുകളോട് കൂടിയ തറ അനാഥമാണ്. ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും സാമൂഹ്യവിരുദ്ധര്‍ കയ്യടക്കി കഴിഞ്ഞു. ചന്തു വീരചരമം വരിച്ചതിന്റെ സ്മരണപുതുക്കുന്ന ഈ ഈ മാസം പതിനഞ്ചിന് വിപുലമായ പരിപാടികള്‍ സ്മാരക സമിതി സംഘടിപ്പിക്കുകയാണ്. അന്ന് തന്നെ സമര പരിപാടികളും നടത്തുമെന്നാണ് റിപ്പോർട്ട്
Post Your Comments