വെയ്ൽസ്: പെൺകുട്ടി അലമാരയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഹെയ്ൽ ബ്രാഡ്ലി (13) എന്ന പെൺകുട്ടിയാണ് മരിച്ചത്. സ്കൂൾ യൂണിഫോമം ധരിച്ച നിലയിലായിരുന്നു മൃതദേഹം. ലണ്ടനിലെ വെയിസിൽ മെയ് 23നാണ് സംഭവം.
രാത്രി മകളെ ഉറക്കിയാണ് താൻ ഉറങ്ങാൻ പോയിരുന്നത്. രാവിലെ 6.45 ന് പിതാവ് ഗ്രഹാം (44) ഹെയ്ലിന്റെ മുറിയിൽ പോയ സമയത്താണ് മകളെ മരിച്ച നിലയിൽ കണ്ടത്. കുട്ടിക്കാലത്ത് പ്രേത ചിത്രങ്ങൾ കണ്ടിരുന്ന ഹെയ്ൽ അലമാരയിൽ പ്രേതങ്ങൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ അലമാരകളെ ഹെയ്ലിന് പേടിയായിരുന്നു. മരിക്കുന്നതിന് മുമ്പ് യൂണിഫോം ധരിച്ച് ഹെയിലിനെ അടുക്കളയിൽ കണ്ടതായും റെബേക്ക പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Post Your Comments