KeralaLatest News

ബോട്ടുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ ഉയർത്തി; സമരത്തിനൊരുങ്ങി തൊഴിലാളികൾ

10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി

തിരുവനന്തപുരം: മത്സ്യ ബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചു. നാനൂറ് ശതമാനം വരെയാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍.

ഇരുപത്തിയഞ്ച് മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി. ഇരുപത് മീറ്റര്‍ മുതല്‍ 24.99 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 15 മുതല്‍ 19.99 മീറ്റര്‍ വരെയുള്ള ബോട്ടുകള്‍ ഇനി എല്ലാ വര്‍ഷവും 10,000 രൂപ വീതം ലൈസന്‍സ് ഫീസ് അടക്കണം. നേരത്തെ ഇത് 4500 രൂപ മാത്രമായിരുന്നു.ലൈസന്‍സ് ഫീസിലെ ഭീമമായ വര്‍ധന ബോട്ടുടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്. ബോട്ടുകള്‍ ഓരോ വര്‍ഷവും അടയ്‌ക്കേണ്ട ലൈസന്‍സ് ഫീസാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button