Latest NewsNews

അസീമിന്റെ കൊല; പിതാവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് സർക്കാർ

ഡൽഹി: മാളവ്യനഗറില്‍ വിദ്വേഷക്കൊലക്കിരയായ ഏഴ് വയസുകാരന്‍ മുഹമ്മദ് അസീമിന്റെ കുടുംബത്തിന് സഹായവുമായി സർക്കാർ. 5 ലക്ഷം രൂപ നഷ്ടപരിഹാരവും ഒപ്പം അസീമിന്റെ പിതാവിന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എ.എ.പിയുടെ  എം.എല്‍.എ അമാനത്തുല്ലാ ഖാന്‍ ആണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
അസീമിന്റെ ബന്ധുക്കൾ എ.എ.പി സര്‍ക്കാര്‍ പ്രതിനിധികളുമായും സമസ്തയുടെ പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയും  പോലീസുമായും നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടത്. കുടുംബത്തിന്റെ പ്രധാന ആവശ്യം തുടര്‍ നിയമ സഹായമായിരുന്നു. ഇത് വഖ്ഫ് ബോര്‍ഡ് നല്‍കും. മാത്രമല്ല  കുട്ടിയുടെ പിതാവ് ഖലീലിന്  പ്രതിമാസം 16,000 രൂപയും അലവന്‍സും ലഭിക്കുന്ന ജോലി നല്‍കാന്‍ തീരുമാനമായി.ഒപ്പം  കുടുംബത്തിന് ഡല്‍ഹിയില്‍ തന്നെ മാന്യമായി ഒരു താമസസൗകര്യവും ഒരുക്കും.
കഴിഞ്ഞമാസം 25നാണ് അസീം കൊല്ലപ്പെട്ടത്. മദ്‌റസയോട് ചേര്‍ന്നുള്ള വാല്‍മീകി ക്യാമ്പിലെ 4 കുട്ടികൾ അസീമിനെ മദ്‌റസയുടെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ കുട്ടിക്കുറ്റവാളികള്‍ അടിച്ചും കല്ലെറിഞ്ഞും കൊല്ലുകയായിരുന്നു. കേസില്‍ 10നും 12നും ഇടക്ക് പ്രായമുള്ള 4 കുട്ടികളാണ് പിടിയിലായത്. എന്നാല്‍, ഇവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച മുതിര്‍ന്നവരായ ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ചര്‍ച്ചയില്‍ തീരുമാനമായി. ഇതുപ്രകാരം കേസന്വേഷണപരിധിയില്‍ ഗൂഢാലോചനയും ഉള്‍പ്പെടുത്തും.

shortlink

Post Your Comments


Back to top button