രാജ്യത്തെ പരമോന്നതകോടതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. ഡല്‍ഹി യാത്രക്കിടെ ദാ സുപ്രീംകോടതി എന്ന് ആരെങ്കിലും വിരള്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടാകും. എന്നാല്‍ ബസിലോ കാറിലോ ഇരുന്നല്ല നേരിട്ട് കോടതിയിലെത്തി കോടതിമുറികളും മറ്റും കാണാം. എന്നാല്‍ അത് അവധി ദിവസമായിരിക്കുമെന്ന് മാത്രം.
സുപ്രീകോതിയിലേക്ക് ടൂര്‍ പോകേണ്ടവര്‍ ആദ്യം പൊതു അവധി ദിനം അല്ലാത്ത ശനിയാഴ്ചകളില്‍ മുന്‍കൂട്ടി ബുക്കു ചെയ്യണം. ശനിയാഴ്ച്ചയാണ് സാധാരണക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കോടതി മുറികള്‍, ലൈബ്രറി, ഇടനാഴി എന്നിവിടങ്ങള്‍ ഗൈഡിന്റെ സഹായത്തോടെ നടന്നു കാണാം. പത്തു മണിമുതല്‍ ഒരു മണിവരെയാണ് പ്രവേശനം. അതേസമയം മുമ്പ് തന്നെ അവധി പ്രഖ്യാപിച്ചിരിക്കുന്ന ശനിയാഴച്ചകളില്‍ സന്ദര്‍ശകര്‍ക്ക് അനുമതി ലഭിക്കില്ല.
ഒരു ദിവസം 40 പേര്‍ക്ക് വരെ പ്രവേശനം അ്‌നുവദിക്കും. ഓണ്‍ലൈനിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്. സൗജന്യമായാണ് പരമോന്നത കോടതി പൊതുജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. എന്നാല്‍ ചരിത്രപ്രധാന്യം നേടിയ വിധികളും മറ്റും നടന്ന കോടതി മുറികളില് നിന്ന് ഫോട്ടോ എടുക്കാമെന്ന് കരുതിയാല്‍ അത് നടക്കില്ല. കോടതിക്കുള്ളില്‍ ഫോട്ടോഗ്രാഫി അനുവദനീയമല്ല. ഈ ശനിയാഴ്ച്ച മുതല്‍ സുപ്രീം കോടതിയിലേക്ക് ടൂര്‍ പോകാം.
Post Your Comments