Latest NewsIndia

ഇരുപത്തിരണ്ടാം വയസില്‍ പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയ ഇന്ത്യയിലെ ആദ്യവനിതാ

മുംബൈ: ഇന്ത്യയിലെ ആദ്യ വനിതാ പ്രൈവറ്റ് ഡിറ്റക്റ്റീവ് ആണ് രജനി പണ്ഡിറ്റ്. എണ്‍ത്തിനായിരത്തോളം കുറ്റാന്വേഷങ്ങള്‍ നടത്തി വിജയിച്ച രജനി താന്‍ എങ്ങനെയാണ് ഒരു ഡിറ്റക്ടീവ് ആയിത്തീര്‍ന്നതെന്നും തുടക്കത്തില്‍ അന്വേഷിച്ച കേസിനെ കുറിച്ചും വെളിപ്പെടുത്തുകയാണ്. ‘ഹ്യുമന്‍സ് ഓഫ് ബോംബെ’ ഫേസ്ബുക്ക് പേജിലാണ് രജനി തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. പ്രധാനമായും ഏറ്റവും ബുദ്ധിമുട്ടാനുഭവിച്ചു തെളിയിച്ച കേസിനെ കുറിച്ചും രജനി ഈ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുകയാണ്. ഒത്തിരിയേറെ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച രജനിയുടെ ഫേസ്ബുക് പോസ്റ്റ് ഒറ്റദിവസം കൊണ്ടുതന്നെ ആയിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളുമുണ്ട്. ലേഡി ഷെര്‍ലക്ക് ഹോംസ് എന്നാണ് രജനിയെ ഇപ്പോള്‍ ആരാധകര്‍ അഭിസംബോധന ചെയ്യുന്നത്.

രജനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിഭാഷപ്പെടുത്തിയത്:

ഞാന്‍ ഒരു കോളേജ് വിദ്യാര്‍ഥിനിയായിരിക്കെയാണ് ആദ്യത്തെ കേസ് പരിഹരിക്കുന്നത്. ആ സമയത്ത് ഞാന്‍ ഒരു ഓഫീസ് ക്ലര്‍ക്കായി പാര്‍ട്ട് ടൈം ജോലി കൂടി ചെയ്യുന്നുണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവരുടെ വീട്ടില്‍ ഒരു മോഷണം നടന്നതിനെ കുറിച്ച് പറഞ്ഞു. അടുത്തതായി വിവാഹം കഴിച്ചെത്തിയ മരുമകളെ ആയിരുന്നു അവര്‍ക്ക് സംശയം. എന്നാല്‍,തെളിവുകളൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് ആ അന്വേഷണ ചുമതല എനിക്ക് നല്‍കപ്പെട്ടു.

ഞാന്‍ എല്ലാ കാര്യത്തിലും ആകാംക്ഷ സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. എന്റെ അച്ഛന്‍ ഒരു സിഐഡി ആയിരുന്നുവെന്നതിനാല്‍ കുറ്റാന്വേഷണം എന്ന കലയെ കുറിച്ച് ഞാന്‍ എല്ലാം ആഴത്തില്‍ പഠിച്ചു വെച്ചിരുന്നു. ഞാന്‍ ആ സ്ട്രീറ്റിലൂടെ നടക്കുകയും എല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കുകയും ചെയ്തു. ഒടുവില്‍ അവരുടെ മകനായിരുന്നു മോഷണം നടത്തിയത് എന്ന് ഞാനത് കണ്ടെത്തി. തുടര്‍ന്ന് അവനെ ചോദ്യം ചെയ്തപ്പോള്‍ അവന്‍ കുറ്റം സമ്മതിച്ചു. അങ്ങനെയാണ് ഇരുപത്തിരണ്ടാമത്തെ വയസില്‍ ഞാനെന്റെ ജോലി തുടങ്ങുന്നത്.

പറഞ്ഞറിഞ്ഞു എത്തുന്നവര്‍ പല കേസുകളും എന്നെ ഏല്‍പ്പിച്ചു. പല ചാനലുകളും പത്രങ്ങളും എന്നെ സമീപിച്ചു. ഞാനങ്ങനെ രാജ്യത്തെ ആദ്യത്തെ പ്രൈവറ്റ് ഡിറ്റക്ടീവായി. വീട്ടുകാര്‍ ആദ്യം ഇതൊന്നും അറിഞ്ഞിരുന്നില്ല. എങ്കിലും അച്ഛന്‍ ഒടുവില്‍ ഇതിനെക്കുറിഞ്ഞറിഞ്ഞപ്പോള്‍ ഈ ജോലി എത്രമാത്രം അപകടം നിറഞ്ഞതാണെന്ന് എനിക്ക് പറഞ്ഞു തന്നു. എന്നാല്‍, ഞാന്‍ പിന്മാറിയില്ല. ഞാനെന്റെ ജോലിയുമായി മുന്നോട്ട് പോയി. എന്റെ ജോലിയെ ആയിരുന്നു ഞാന്‍ വിവാഹം ചെയ്തതുപോലും.

എന്റെ ഏറ്റവും കഠിനമായ അന്വേഷണം ഒരു ഇരട്ടക്കൊലപാതകക്കേസിനെക്കുറിച്ചായിരുന്നു. ഒരു കുടുംബത്തിലെ ഭര്‍ത്താവും മകനും കൊല്ലപ്പെട്ട കേസില്‍ കുറ്റം ആര് ചെയ്തുവെന്നതിന് യാതൊരു തെളിവും അവശേഷിച്ചിരുന്നില്ല. . ആറ് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അവിടെയുള്ള സ്ത്രീയെ സംശയിച്ചു. തുടര്‍ന്ന് അവരുടെ കൂടെ വേലക്കാരിയായി ചെല്ലുകയും അവര്‍ക്ക് അസുഖം വന്നപ്പോഴൊക്കെ ഞാന്‍ അവരെ നന്നായി നോക്കി അവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, ഒരിക്കല്‍ വളരെ നിശബ്ദമായ ഒരു സമയത്ത് എന്റെ റെക്കോര്‍ഡറിലെ ക്ലിക്ക് ശബ്ദം അവര്‍ കേള്‍ക്കുകയും അതോടെ എന്നെ സംശയിക്കുകയും ചെയ്തു. അങ്ങനെ അവരെന്നെ പുറത്ത് വിടാതായി.

ഒരിക്കല്‍ അവരെ കാണാന്‍ അവരുടെ വാടക കൊലയാളിയെത്തി. അതാണ് അവസരമെന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഒരു കത്തി കൊണ്ട് എന്റെ കാല്‍ മുറിച്ചു. എനിക്ക് ബാന്‍ഡേജിടാന്‍ ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞു പുറത്തിറങ്ങി. ഓടി ഒരു എസ്.ടി.ഡി ബൂത്തില്‍ പോയി എന്നെ അന്വേഷണം ഏല്‍പിച്ചവരെ വിളിച്ച് ഉടനെ പൊലീസിനേയും കൂട്ടിയെത്താന്‍ പറഞ്ഞു. അന്നുതന്നെ ആ സ്ത്രീയും ഒപ്പം വാടകക്കൊലയാളിയും അറസ്റ്റ് ചെയ്യപ്പെട്ടു.

എണ്‍പതിനായിരത്തോളം കേസുകള്‍ ഞാനിതുവരെ പരിഹരിച്ചിട്ടുണ്ട്. രണ്ട് പുസ്തകങ്ങളെഴുതി. എണ്ണമറ്റ അവാര്‍ഡുകള്‍ നേടുകയും ചാനലുകളില്‍ എന്റെ ജീവിതം വരുകയും ചെയ്തു. ഒപ്പം തന്നെ ഭീഷണികളും. പക്ഷെ, എന്റെ ജോലിയും എന്റെ മനസും ശുദ്ധമാണ്. എന്റെ ധൈര്യം അചഞ്ചലമാണ്.

shortlink

Post Your Comments


Back to top button