തിരുവനന്തപുരം: നിലയ്ക്കല്‍ ലാത്തിച്ചാര്‍ജ്ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യുവതികളെ ശബരിമലയിലേയ്ക്ക് പോകാന്‍ സിപിഎം നിര്‍ബന്ധിക്കുകയാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മുഖ്യമന്ത്രി ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കണമെന്നും ശബരിമല ഏറ്റുമുട്ടല്‍ നടക്കേണ്ട മേഖലയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നവംബര്‍ 13 വരെ എന്‍എസ്‌എസ് നാമജപ യജ്ഞം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും അറിയിച്ചിട്ടുണ്ട്. അധികൃതരുടെ മനസു മാറാനാണു പ്രാര്‍ഥന നടത്തുന്നതെന്നും വിധി പ്രതികൂലമായാല്‍ തുടര്‍നടപടി സംബന്ധിച്ചു ആലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments