KeralaLatest News

അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ്

തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിന് പകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി എവിടെയായാലും കര്‍ശന നടപടിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അഴിമതി വിമുക്ത കേരളമാണ് ലക്ഷ്യം. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണമെന്നും പരാതികള്‍ ഉണ്ടായാല്‍ കര്‍ശനനടപടി വേണമെന്നും വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശില്‍പശാലയുടേയും ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

നൂതനസാങ്കേതിക വിദ്യകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരും ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണം. ഇതിനായി വിദഗ്ധപരിശീലനം നല്‍കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഇടപെടല്‍ ഉണ്ടായത് അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായാണ്. ആയിരത്തോളം റെയ്ഡുകള്‍ ഒരുവര്‍ഷത്തിനിടെ നടത്താനായത് വിജിലന്‍സ് പ്രവര്‍ത്തനത്തിന്റെ മികവാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button