Latest NewsKerala

കേരളത്തിൽ തു​ലാ​വ​ര്‍​ഷം വെള്ളിയാഴ്ച ശ​ക്തി പ്രാ​പി​ക്കും

ചി​ല ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ ഉണ്ടാകും

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച തു​ലാ​വ​ര്‍​ഷം വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​മാ​കെ വ്യാ​പി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചി​ല ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത മ​ഴ ഉണ്ടാകും. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​ണ് ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന പ്ര​വ​ച​ന​മു​ള്ള​ത്. ഏ​ഴു​മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കാ​മെ​ന്നാ​ണ് സൂചന. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാ​ത്രി​യും പു​ല​ര്‍​ച്ചെ​യു​മാ​യി​രി​ക്കും മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button