തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതിനു രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെ സ്കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു വ്യാഴാഴ്ച അവധി. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ ബുധനാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്ലാസ്റ്റിക് കത്തി വന്‍തോതില്‍ വിഷപ്പുക പടര്‍ന്നതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചുകുട്ടികളും പ്രായമായവരും സൂക്ഷിക്കണം. ശ്വാസകോശ രോഗത്തിനു സാധ്യതയുണ്ട്. പരിസരവാസികള്‍ പരമാവധി അകലം പാലിക്കാനും നിര്‍ദേശം നല്കി.
Post Your Comments