ബംഗളൂരു: ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായിക താരങ്ങള്‍ക്ക് മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ സ്പോര്‍ട്സ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്റ്റേജില്‍ നില്‍ക്കുന്ന മന്ത്രി താഴെ നില്‍ക്കുന്ന താരങ്ങള്‍ക്ക് കിറ്റ് ഓരോന്ന് വീതം എറിഞ്ഞ് കൊടുക്കുകയാണ്.
#WATCH Karnataka Revenue Minister RV Deshpande throws sports kits from a stage at national, state and district level athletes, in Karwar’s Haliyala. (31.10.18) pic.twitter.com/m82LYSh9wL
— ANI (@ANI) November 1, 2018
തന്‍റെ സ്വന്തം മണ്ഡലത്തില്‍ പിഡബ്ല്യുഡി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് മന്ത്രി. ഉദ്ഘാടനത്തിനും അതിഥികളുടെ പ്രസംഗത്തിനും ശേഷമാണ് കിറ്റുകളുടെ വിതരണം തുടങ്ങിയത്. പേരുകളുടെ പട്ടിക നീണ്ടപ്പോള്‍ ഈ ചടങ്ങിന് ശേഷം മറ്റെവിടെയോ പോകാനിരുന്ന മന്ത്രി സമയം ലാഭിക്കാന്‍ താരങ്ങള്‍ക്ക് കിറ്റ് എറിഞ്ഞ് നല്‍കുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് രാജ്യമൊട്ടാകെ ഉയരുന്നത്.
Post Your Comments