കടമ്പനാട് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവരും 50ന് താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലെവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 14ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0468 2324337.
Post Your Comments