ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
മദീന, ത്വായിഫ്, യാമ്ബു, തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ മഴപെയ്തു. ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ പലരേയും രക്ഷപ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് പലയിടങ്ങളിലായി 14 പേര്‍ മരിച്ചു.
Post Your Comments