വാഷിംഗ്ടണ്‍: ഗാലക്സിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി. 10 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കൂട്ടിയിടിയിലൂടെയാണ് ഇന്നത്തെ സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്രകൂട്ടം ഉണ്ടായതെന്നും അന്നത്തെ ക്ഷീരപദത്തിന്റെ നാലില്‍ ഒന്ന് മാത്രം വലുപ്പമുള്ള മറ്റൊരു ഗ്യാലക്‌സിയുമായിട്ടാണ് ആ കൂട്ടിയിടി ഉണ്ടായെന്നുമാണ് ശാസ്ത്രലോകത്തിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.
അന്ന് ഗെയ്‌ല എന്‍സിലാഡസ് എന്ന ഗ്യാലക്‌സിയുമായാണ് കൂട്ടിയിടി ഉണ്ടായത്. ഇന്നത്തെ ഗാലക്സിയുടെ ഹാലോയെ കൂടാതെ അതിന്റെ ഡിസ്‌ക്ക് ഭാഗത്തെ നക്ഷത്രങ്ങള്‍ കൂടി രൂപപ്പെടുന്നതിലും ഈ സംഭവം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്. 10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുൻപ് 600 മില്യണ്‍ സൂര്യന്മാരുടെ സഹായത്തോടെയാണ് ക്ഷീരപദത്തിന്റെ ഹാലോ രൂപീകരണത്തിന് കാരണമായ സംയോജനം നടന്നത്. എന്നാൽ ഹാലോ രൂപം കൊള്ളുന്നതില്‍ ഇത്തരത്തില്‍ പങ്കുവയ്ക്കല്‍ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 1.7 മില്യണ്‍ നക്ഷത്രങ്ങളുടെ 3ഡി മാപ്പിംഗാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്. ആകെ നക്ഷത്രങ്ങളുടെ ഒരു ശതമാനത്തോളം മാത്രമേ ഇത് വരൂ.
ഇത് കൂടാതെ ഗവേഷണങ്ങളിലൂടെ ഹാലോയിലെ മിക്ക നക്ഷത്രങ്ങളും ഒരേ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് എന്നൊരു നിരീക്ഷം കൂടി കണ്ടെത്തിയിട്ടുണ്ട് ശാസ്ത്രലോകം. മാത്രമല്ല പ്രകാശ സ്‌പെക്‌ട്രത്തിന്റെ അടിസ്ഥാനത്തില്‍ ഇവയുടെ ചലന ദിശ കണ്ടെത്താനും ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്.
Post Your Comments