മുംബൈ : വായില്‍വെച്ച പടക്കം പൊട്ടിത്തെറിച്ച് എഴുവയസുകരനു ദാരുണമരണം. മഹാരാഷ്ട്രയിലെ ബുല്‍ദ്ധാന ജില്ലയില്‍ വ്യാഴാഴ്ച സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്ന യാഷ് സഞ്ജയ് എന്ന കുട്ടിയാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി സുഹൃത്തുക്കളുടെ കൂടെ പടക്കങ്ങള്‍ പൊട്ടിച്ച് കളിക്കുകയായിരുന്ന യാഷ് സഞ്ജയ് കൊളുത്തിയ പടക്കം വായില്‍വെച്ച് തമാശരൂപേണ കടിച്ചതാണ് അപകട കാരണം. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments