റോം: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വധഭീഷണി. ഐഎസ് ബന്ധമുള്ള അല്‍ അബ്ദ് അല്‍ ഫക്കിര്‍ എന്ന സംഘടനയാണ് ഒരാഴ്ചയ്ക്കിടെ രണ്ടുതവണ വധഭീഷണി നൽകിയിരിക്കുന്നത്. 2016-ല്‍ ഓഷ്വിറ്റ്സില് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്പോള്‍ എടുത്ത ചിത്രത്തിലേക്ക് ഒരു തോക്കുധാരി ആയുധം ചൂണ്ടിനില്ക്കുന്ന ചിത്രത്തോടൊപ്പമാണ് ഭീഷണി. ഈ ചിത്രങ്ങള്‍ സംഘടനയുടെ മീഡിയ വിഭാഗം പുറത്തുവിട്ടു.
കഴിഞ്ഞ വര്‍ഷം, ഐഎസ് അനുകൂല സംഘടനയായ മറ്റൊരു ഭീകരഗ്രൂപ്പും വത്തിക്കാനു ഭീഷണി സന്ദേശം അയച്ചിരുന്നു. ഒരു വാന്‍ നിറയെ ആയുധങ്ങള്‍ വത്തിക്കാനിലേക്ക് ചൂണ്ടിനിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ഭീഷണി.
Post Your Comments