KeralaLatest News

കെ സുധാകരനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി എംപി

കാസര്‍കോട്: കോണ്‍ഗ്രസിലെ കെ.സുധാകരനെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് ബിജെപി എംപി രംഗത്ത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേശീയ അധ്യക്ഷനും ദേശീയ നേതൃത്വവും എതിരാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് ഘടകം സുപ്രീംകോടതി വിധിക്കെതിരായി പ്രത്യക്ഷ സമരം തുടരുകയാണ്. കോടതി വിധിക്കെതിരെ ബിജെപിയെക്കാള്‍ മുമ്പായി ആദ്യം പൊതുപരിപാടി നടത്തിയത് പത്തനംതിട്ട ഡിസിസി നേതൃത്വമായിരുന്നു.

കോടതി വിധിക്കെകതിരായി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ അതിതീവ്രമായ നിലപാടാണ് കെ സുധാകരന്‍ സ്വീകരിക്കുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗങ്ങല്‍ തീവ്ര ഹിന്ദുത്വ നേതാക്കളെപ്പോലും കടത്തിവെട്ടുന്ന രീതിയില്‍ ഉള്ളതായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി എംപി തന്നെ രംഗത്ത് എത്തുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭക്തജനങ്ങലുടെ അഭിമാനത്തിന് വേണ്ടിയാണ് കെ സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് സമരം ചെയ്യുന്നതാണ് ഉചിതമെന്നാണ് ബിജെപി എം.പിയായ നളിന്‍ കുമാര്‍ കട്ടീല്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.

ബിജെപി കാസര്‍കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. ഈ നിര്‍ദ്ദേശം അനുസരിക്കാന്‍ സുധാകരനും ബാധ്യസ്ഥനാണ്.
ഈ സാഹചര്യത്തിലാണ് സുധാകരന്‍ നടത്തുന്ന സമരങ്ങള്‍ ആത്മാര്‍ത്ഥയുളളതാണെങ്കില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് സമരം ചെയ്യണമെന്ന് ആവശ്യം നളിന്‍ കുമാര്‍ കട്ടീല്‍ മുന്നോട്ടുവെച്ചത്.

കഴിഞ്ഞ ദിവസം കാസര്‍കോട് വെച്ചുനടന്ന പരിപാടിയിലായിരുന്നു ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നശിക്കുമെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റായ സുധാകരന്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button