Latest NewsKerala

ജനാധിപത്യമെന്നാൽ ജനങ്ങളുടെ ഹിതമാണ്; ശബരിമല വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപിയും ഹൈന്ദവ സംഘടനകളും

ഏറ്റുമുട്ടലിൻറെ പാതയിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ബിജെപിയും ഹൈന്ദവ സംഘടനകളും. ശബരിമല പ്രക്ഷോഭത്തിന്‍റെ ആദ്യഘട്ടം വൻ വിജയമാണെന്ന വിലയിരുത്തലിൽ രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുകയാണ് ബിജെപി. ശബരിമലയെ പ്രശ്നബാധിതമേഖലയാണെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഏറ്റുമുട്ടലിൻറെ പാതയിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ എല്ലാ നിയോജകമണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർ പുനരർപ്പണ പ്രതിജ്ഞയെടുക്കും.

കൂടാതെ ശബരിമല നട തുറക്കുന്നതോടനുബന്ധിച്ച് നാല്, അഞ്ച്, ആറ് തിയതികളിൽ ഭക്തർക്ക് പിന്തുണയുമായി പാർട്ടി പ്രവർത്തകരും ശബരിമലയിലേക്കെത്തും. തുടർന്ന് ഈ മാസം എട്ടുമുതൽ പതിമൂന്ന് വരെ എൻഡിഎയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ രഥയാത്ര നടത്തും. ഹൈന്ദവസംഘടനകളുടെ നേതൃത്വത്തിൽ നവംബർ അഞ്ച്, ആറ് തിയതികളിൽ കേരളമൊട്ടാകെ അഖണ്ഡനാമജപ യജ്ഞം നടത്തും. നടതുറക്കുന്ന നവംബർ അഞ്ച് മുതൽ നട അടയ്ക്കുന്നതുവരെ രാത്രിയും തുടരുന്ന അഖണ്ഡനാമജപയജ്ഞം കേരളമാകെ സംഘടിപ്പിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button