ഫ്ലാഗ്ഷിപ്പ് മോഡലായ ഡോമിനാര്‍ 400 ന്റെ വില അഞ്ചാം തവണയും വർദ്ധിപ്പിച്ച് ബജാജ്. ആയിരം രൂപ കൂട്ടിയതോടെ ഇനി മുതല്‍ 1.63 ലക്ഷം രൂപയാണ് ഡോമിനാറിന് വില. നേരത്തെ ജൂലയിൽ രണ്ടായിരം രൂപ കൂട്ടിയിരുന്നു. 2016 ഡിസംബറില്‍ നിരത്ത് കീഴടക്കാൻ എത്തിയ ഡോമിനാറിനു ഇതുവരെ 12,000 രൂപയോളം ബജാജ് കൂട്ടിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്. ഡോമിനാറിന്റെ വിലയില്‍ മാറ്റങ്ങള്‍ വരുമെന്ന് ബജാജ് നേരത്തത്തെ അറിയിച്ചിരുന്നു. 1.36 ലക്ഷം രൂപയായിരുന്നു ബജാജ് ഡോമിനാറിന്റെ പ്രാരംഭവില.
Post Your Comments