Latest NewsKeralaIndia

ചാലക്കുടിയിലെ ഏഴുവയസ്സുകാരിയുടെ ദുരൂഹമരണം: അമ്മയെ റിമാൻഡ് ചെയ്തു

ചാലക്കുടി: മേലൂർ അടിച്ചിലിയിൽ ഏഴുവയസ്സുകാരിയുടെ ദുരൂഹമരണത്തിൽ പ്രതിയായി അറസ്റ്റിലായ അമ്മയെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിസത്തേക്ക് റിമാൻഡ് ചെയ്തു.പെരുമനപറമ്പിൽ വിപിന്റെ ഭാര്യ ഷാനിമോളാണ് മകൾ ആവണിയുടെ മരണത്തെത്തുടർന്ന് അറസ്റ്റിലായത്.കുട്ടി തന്റെ ദേഹത്ത് ഛർദിച്ചപ്പോൾ ദേഷ്യത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് പോലീസിന് നൽകിയ പ്രാഥമിക മൊഴി.

സെപ്റ്റംബർ 23-നാണ് ആവണി മരിച്ചത്. ഗോവണിയിൽ നിന്നു വീണ് കുട്ടി മരിച്ചെന്നാണ് ആദ്യം ഷാനിമോൾ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ, പിന്നീട് ഇത് മാറ്റിപ്പറഞ്ഞു. അതോടെയാണ് മരണത്തെക്കുറിച്ച് സംശയം ഉണ്ടായത്. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഷാനിമോൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ഇതുപ്രകാരം ഇവരെ തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് ചെയ്തശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താലേ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു..

shortlink

Related Articles

Post Your Comments

Related Articles


Back to top button