Latest NewsInternational

പ്രവാസികളുടെ നവജാതശിശുക്കള്‍ക്ക് അമേരിക്കയില്‍ പൗരത്വം ലഭിക്കില്ല, നിയമഭേദഗതിക്കൊരുങ്ങി ട്രംപ് സര്‍ക്കാര്‍

കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം.അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് പൗരത്യം നല്‍കുന്ന ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ട്രംപ് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പൗരത്വമില്ലാത്തവരുടെയും അനധികൃതക്കുടിയേറ്റക്കാരുടെയും നവജാതശിശുക്കള്‍ക്ക് അമേരിക്കന്‍ പൗരത്വത്തിന് അവകാശമുണ്ടെന്ന വ്യവസ്ഥയാണ് റദ്ദാക്കുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുന്നത്. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. നിയമഭേദഗതിക്കുള്ള നീക്കം നിലവിലുള്ള കുടിയേറ്റ നിയമങ്ങളെ മാറ്റിമറിക്കുമെന്നും ഇത് രാജ്യത്തിന് ഒരുമുതല്‍ക്കൂട്ടാവുമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. 85 വര്‍ഷമായി വിദേശികളുടെ കുട്ടികള്‍ക്ക് രാജ്യം പൗരത്വം നല്‍കി വരുന്നുണ്ട്. ഇത് വിവേകരഹിതമായ കാര്യമാണെന്നും ട്രംപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button