ജക്കാര്‍ത്ത: യാത്രക്കാരെല്ലാം മരിച്ചു എന്ന അധികൃതര്‍ പ്രഖ്യാപിച്ച ഇന്തോനേഷ്യയില്‍ വിമാന അപകടത്തില്‍ നിന്നും രക്ഷപെട്ട കുട്ടി എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പിഞ്ചുകിഞ്ഞിന്റെ ഫോട്ടോ വ്യാജമെന്ന് അന്തിമ റിപ്പോര്‍ട്ട്. ഏകദേശം 5000 ഓളം പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ ചിത്രം ജൂലൈ മാസത്തില്‍ ഇന്തോനേഷ്യയിലെ സെലയര്‍ ദ്വീപില്‍ നടന്ന ഒരു ബോട്ട് അപകടത്തില്‍ രക്ഷപെട്ട കുട്ടിയുടേതാണ് എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
അന്ന് 34 പേരാണ് അപകടത്തില്‍ മരിച്ചത്. 150 പേരെ രക്ഷപ്പെടുത്തിയിരുന്നു. ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അപകടത്തില്‍പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തില്‍നിന്ന് രക്ഷപ്പെടുത്തിയതെന്ന പേരില്‍ കുഞ്ഞിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുദത്തന്‍ കഴിഞ്ഞെന്നും എന്നാല്‍ ഈ കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനായില്ലെന്നുമായിരുന്നു ഫോട്ടോയ്ക്കോപ്പം അടിക്കുറിപ്പ് നല്‍കിയിരുന്നത്.
Post Your Comments