തിരുവനന്തപുരം: കേന്ദ്ര നിയമ, നീതിന്യായവകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ മാനനഷ്ടത്തിന് ഡോ. ശശി തരൂര്‍ എംപി വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ അപമാനകരമായ പരാമര്‍ശം 48 മണിക്കൂറിനകം പിന്‍വലിച്ച് രോഖാമൂലം ക്ഷമാപണം നടത്തണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു തയാറല്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
തരൂര്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും കുറ്റപത്രം ലഭിച്ചയാളാണെന്നുമുള്ള പരാമര്‍ശം വസ്തുതാവിരുദ്ധവും അപമാനകരവുമാണെന്നാണ് ശശി തരൂരിനു വേണ്ടി അയച്ച നോട്ടീസില്‍ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ബംഗളൂരു സാഹിത്യോത്സവത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കുറിച്ച് ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയാണ് അപകീര്‍ത്തി കേസിനു വഴിതെളിച്ചിരിക്കുന്നത്.
Post Your Comments