USALatest News

ഒരു വയസ്സുകാരിയെ വളര്‍ത്തുനായ കടിച്ചു കൊന്നു

നായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്

വാഷിങ്ടണ്‍: വീടിനകത്ത് കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരിയെ പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട് വളര്‍ത്തുനായ കടിച്ചു കൊന്നു. ട്രിനിറ്റി ഹാരല്‍ എന്ന ബാലികയാണ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. നായ ഒരുപാട് സമയം കുട്ടിയെ വായ്ക്കുള്ളില്‍ തന്നെ കടിച്ചു പിടിച്ചിരുന്നു. കുട്ടിയെ നായയുടെ വായയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അമ്മ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പോലീസ് എത്തി നായയെ വെടിവെച്ച് കൊന്നതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.

നായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് നോര്‍ത്ത് കരോലിനയിലുള്ള വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ എത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നായ കടിച്ചു പിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് നായയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

രണ്ടു തവണ വെടിവെച്ചിട്ടാണ് നായയെ കൊലപ്പെടുത്താന്‍ സാധിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതോടെ ഡെപ്യൂട്ടി രണ്ടാമതും വെടിവയ്ക്കുകയായിരുന്നെന്നും പോലീസ് പത്രകുറുപ്പില്‍ വ്യക്തമാക്കി. വെടിവച്ച ഉദ്യോഗസ്ഥന്‍ ഒരു ഹീറോയാണ്. കാരണം അത്രയും നിര്‍ണായകമായ നിമിഷമായിരുന്നു അത്. നായയുടെ വേഗത കൊണ്ട് തന്നെ കുട്ടിക്ക് വെടിയേറ്റേക്കാം. അധികം കാത്തിരിക്കാനും കഴിയില്ല. പക്ഷേ അദ്ദേഹം രണ്ട് തവണ വെടിവച്ച് നായയെ കൊലപ്പെടുത്തി. അവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും പോലീസ് പറഞ്ഞു.

അതേസമയം താന്‍ വീട്ടുജോലി ചെയ്യുന്നതിനിടയിലാണ് മകളുടെ കരച്ചില്‍ കേട്ടതെന്നും സംഭവം കണ്ടയുടന്‍ നായയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ നായയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടുക്കളയില്‍ നിന്നും കത്തി എടുത്ത് കൊണ്ട് വന്ന് നായയെ കുത്തി പരുക്കേല്‍പ്പിച്ചു. എന്നിട്ടും നായ കുട്ടിയെ വിടാന്‍ തയ്യാറാവാത വന്നപ്പോഴാണ് പൊലീസിന്റെ സഹായം തേടിയതെന്നും അവര്‍ പറഞ്ഞു.

സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാര്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. വളരെ അക്രമകാരിയായ പിറ്റ് ബുള്‍ വിഭാഗത്തില്‍ പെട്ട നായയെ വളര്‍ത്തുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണെങ്കിലും പലരും ഇപ്പോഴും ഇതിനെ വളര്‍ത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button