വിഴിഞ്ഞം: സ്വന്തം വീടിന് മുന്നിൽ നിന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ച വയസുകാരനെ കാണാതായി. നാടു മുഴുവൻ ജനങ്ങളും പോലീസുകാരും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം തനിച്ച് താമസിക്കുന്ന വൃദ്ധന്റെ വീട്ടിലെ കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ പോലീസ് കണ്ടെടുത്തു.
പലതവണചെന്നിട്ടും കുഞ്ഞിനെ കണ്ടില്ലെന്ന് പറയുകയും കുട്ടിയെ വീട്ടിൽ ഒളിപ്പിച്ചുവെക്കുകയും ചെയ്ത പ്രതി മുക്കോല സ്വദേശി പീരു മുഹമ്മദ് ( 58)നെ വിഴിഞ്ഞം പൊലീസ് അറസ്റ്ചെയ്തു. മുക്കോല സ്വദേശിയായ അഞ്ചര വയസുകാരനെ യാണ് വീടിന് സമീപം കളിച്ചുകൊണ്ട് നില്‍ക്കെ രാവിലെയോടെ പത്തോടെ കാണാതായത്. കുട്ടിയെ കാണാതായെന്ന വാർത്ത പടർന്നതോടെ നാട്ടുകാരും ആശങ്കയിലായി . സമീപ വീടുകളുംകിണറുകളും ഉൾപ്പെടെ അരിച്ചുപെറുക്കി.
മാതാപിതാക്കളും നാട്ടുകാരും അടങ്ങുന്ന സംഘം കുഞ്ഞിനെ അന്വേഷിച്ച് പല തവണ ചെന്നെങ്കിലുെ അറിയില്ലെന്ന് പറഞ്ഞ് ഇയാൾ വീടിനകത്തേേക്ക് പോകുകയായിരുന്നു.ഇതിനിടയിൽ സമീപത്ത് ചക്ക വാങ്ങാൻ വന്ന യുവാക്കളിലേക്കും സംശയം നീണ്ടു. പോലീസ് ഇടപെട്ട് അവരെയും വരുത്തി ചോദ്യം ചെയ്തു.എന്നിട്ടും തുമ്പൊന്നും കിട്ടിയതുമില്ല. ഇതിനിടയിൽ കുട്ടി താഴെക്ക് പോകുന്നത് കണ്ടതായി പറഞ്ഞ മധ്യവയസ്കൻ നാട്ടുകാരെ വഴിതെറ്റിക്കാൻ ശ്രമികുക കൂടി ചെയ്തു.
ബാലൻ അബദ്ധത്തിൽ കിണറ്റിൽ വീണിരിക്കാമെന്ന സംശയവും ബലപ്പെട്ടു. ഇതോടെകിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താൻ പോലീസ് വിഴിഞ്ഞം ഫയർഫോഴ്സിന്റെ സഹായം തേടി .ഉച്ചക്ക് പന്ത്രണ്ടരയോടെ ഫയർഫോഴ്സും സ്ഥലത്തെത്തി.
അവസാനം കുട്ടിയുടെ മാതാവും ജനങ്ങളും കുട്ടിയെ വയോധികന്റെ വീട്ടിലെ കട്ടിലിൽകിടത്തിയിരിക്കുന്ന നിലയിൽ കണ്ടെടുക്കുകയായിരുന്നു. ഇതിനിടയിൽപരസ്പര വിരുദ്ധമായി സംസാരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പീരു മുഹമ്മദിനെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. ഒരിടത്തും ഒതുങ്ങിയിരിക്കാത്ത തന്റെ മകൻ രണ്ടര മണിക്കൂർ ഒറ്റക്ക് കട്ടിലിൽ കിടന്നതിൽ ഏറെ ദുരൂഹതയുണ്ടെന്നാണിവർ പറയുന്നത്. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് വിഴിഞ്ഞം പോലീസ് വ്യക്തമാക്കി.
Post Your Comments