കൊച്ചി : ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഷോപ്പിങ്ങ് മാമാങ്കം ഒരുക്കുന്നു.
പ്രളയം നഷ്ടം വിതച്ച വിപണി തിരിച്ചു പിടിക്കാനാണ് മാധ്യമ ലോകം കൈ കോര്‍ക്കുന്നത്.
ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ്ങ് ഉത്സവിന് നവംബര്‍ 15 ന് തുടക്കമാവും.ഷോപ്പിങ്ങ് ഉത്സവിന്റെ ലോഗൊ റിലീസ് നടന് മമ്മൂട്ടി നിര്‍വ്വഹിച്ചു.
പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഓണനാളുകളിലെ ഷോപ്പിങ്ങ് അനുഭവം നഷ്ടമായവര്‍ക്ക് പുതിയൊരു ഉത്സവ കാലം സമ്മാനിക്കാനുള്ള മാധ്യമ ലോകത്തിന്റെ കൂട്ടായ ശ്രമമാണ് ഗ്രേറ്റ് കേരള ഷോപ്പിങ്ങ് ഉത്സവം.
മെഗാ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ളാറ്റ് ഉള്‍പ്പടെ നാലു കോടിയുടെ സമ്മാനങ്ങളാണ് ഷോപ്പിങ്ങിനെത്തുന്ന ഭാഗ്യജേതാക്കള്ക്കായി ഒരുക്കുന്നത്.നവകേരള നിര്‍മ്മാണത്തിന് കൈത്താങ്ങ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനത്തില്‍ വര്‍ധനവും ഈ ഷോപ്പിങ്ങ് ഉത്സവത്തിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.
Post Your Comments