കാസര്‍ഗോഡ്: ശബരിമലയില്‍ സമരം ചെയ്ത വിശ്വാസികളെ തല്ലി ചതച്ച ഇടതു സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാലം ഒരുപാട് ദൂരയല്ലെന്ന് നടന്‍ സുരേഷ് ഗോപി എംപി. അതേസമയത്തില്‍ ശബരിമല ധര്‍മ്മ സമരത്തില്‍ ഒടുവിലത്തെ വിജയം വിശ്വാസികള്‍ക്കു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാടു നടന്ന് ബിജെപിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശദീകരണ യോഗമെന്ന പേരില്‍ വക്രീകരണ യോഗങ്ങളാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്ന് കേരളത്തില്‍ നടത്തി വരുന്നത്. എന്നാല്‍ അയ്യപ്പ ഭക്തര്‍ നടത്തി വരുന്ന പ്രതിഷേധത്തിന്റെ ശക്തി അധികം വൈകാതെ സര്‍ക്കാരിന് ബോധ്യമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്ന സിപിഎം എന്ന വിഷത്തെ അറബിക്കടല്‍ പോലും സ്വീകരിക്കാത്ത കാലമാണ് വരാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ക്ഷേത്രങ്ങളിലെ വരുമാനമാണ് സര്‍ക്കാരിനെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇതേ പണമുപയോഗിച്ച് സര്‍ക്കാര്‍ ഭക്തരെ തല്ലിച്ചതയ്ക്കുന്നത്. അതുകൊണ്ട് തന്നെ ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നയാ പൈസ പോലും ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Post Your Comments