ആരാധകാരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദീപിക- രൺവീർ പ്രണയജോഡിയുടെ വിവാഹ തീയതികൾ തീരുമാനിച്ചു. നവംബര്‍ 14, 15 തീയതികളിലായി രണ്ടു ദിവസത്തെ വിവാഹ ആഘോഷങ്ങൾ ഇറ്റലിയിൽ വച്ചാകും നടക്കുക. വിവാഹത്തിലും വ്യത്യസ്തതകൾ കൊണ്ടുവരാനായി ഒരുങ്ങിയിരിക്കുകയാണ് ഈ പ്രണയകുസുമങ്ങൾ. അതിനായി ബംഗളൂരു സ്വദേശിയായ ദീപികയുടെ ആചാരങ്ങളെ മാനിച്ചു കൊണ്ട് 14ന് കന്നഡ രീതിയിലുള്ള ചടങ്ങുകളാകും നടക്കുക. തുടർന്ന് 15ന് വടക്കേ ഇന്ത്യന്‍ ശൈലിയിലുമായിരിക്കും വിവാഹം.
അടുത്ത ബന്ധുക്കളടക്കം 200ല്‍ താഴെ പേര്‍ക്കാണ് ഇറ്റലിയില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്. കൂടാതെ ഷാരൂഖ് ഖാന്‍, ഫറാ ഖാന്‍, ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്ക് മാത്രമാണ് സിനിമാ മേഖലയില്‍ നിന്ന് ക്ഷണമുള്ളത്. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കായി രണ്ട് സത്ക്കാരങ്ങള്‍ കൂടി താരങ്ങള്‍ ഒരുക്കുന്നുണ്ട്. ഒന്ന് മുംബൈ ഗ്രാന്റ് ഹയത്ത് ഹോട്ടലിലും മറ്റൊന്ന് ബംഗളൂർ ലീല പാലസിലുമാണ്.
Post Your Comments