Latest NewsKerala

കു​ടി​യേ​റ്റ നി​യ​മം ക​ടു​പ്പി​ക്കാ​നൊരുങ്ങി ഡൊണാൾഡ് ട്രം​പ്

അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ ജ​നി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ കു​ട്ടി​ക​ള്‍​ക്കു പൗ​ര​ത്വം നി​ഷേ​ധി​ക്കു​ന്ന

വാ​ഷിം​ഗ്ട​ണ്‍: കു​ടി​യേ​റ്റ നി​യ​മം ക​ടു​പ്പി​ക്കാ​നൊരുങ്ങി അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ ജ​നി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ കു​ട്ടി​ക​ള്‍​ക്കു പൗ​ര​ത്വം നി​ഷേ​ധി​ക്കു​ന്ന ഉ​ത്ത​ര​വിലാണ് ട്രംപ് ഒപ്പിടാനൊരുങ്ങുന്നത്. തി​ങ്ക​ളാ​ഴ്ച ഒ​രു ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ട്രം​പി​ ഇക്കാര്യം പറഞ്ഞത്.

ഒ​രാ​ള്‍ യു​എ​സി​ല്‍ എ​ത്തി കു​ഞ്ഞി​നു ജ​ന്‍​മം ന​ല്‍​കി​യാ​ല്‍, ആ ​കു​ഞ്ഞ് യു​എ​സ് പൗ​ര​ത്വം നേ​ടു​ക​യും 85 വ​ര്‍​ഷ​ത്തേ​ക്ക് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടു​ക​യും ചെ​യ്യു​ന്ന ഏ​ക രാ​ഷ്ട്രം അ​മേ​രി​ക്ക​യാ​വും. ഇ​തു വി​ഡ്ഢി​ത്ത​മാ​ണ്. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം- ട്രം​പ് പ​റ​ഞ്ഞു. ഒ​രു ഉ​ത്ത​ര​വി​ലൂ​ടെ ഇ​തു മ​റി​ക​ട​ക്കാ​നാ​ണു താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും പ്ര​ശ്നം വൈ​റ്റ് ഹൗ​സ് അ​ഭി​ഭാ​ഷ​ക​ര്‍ പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​മേ​രി​ക്ക​യി​ല്‍ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണു ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button