അബുദാബി: യുഎയില്‍ ശക്തമായ മഴ തുടരുന്നു. നദികള്‍ കരകവിഞ്ഞൊഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫുജൈറയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 102.8 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1977നു ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇതെന്നാണ് കണ്ടെത്തൽ. ഫുജൈറ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നത്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും 10 അടിയോളം തിരമാലകള്‍ ഉയരന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥാ നിരീക്ഷ വിഭാഗം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments