ചെറുവത്തൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് ഫേസ്ബുക്കിലൂടെ കമന്റ് ചെയ്യുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വലിയപൊയില്‍ ഉമ്മണത്തെ കെ സി രഞ്ജിത്താണ് അറസ്റ്റിലായത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26ന് മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിന് രഞ്ജിത്ത് പൊതുവാള്‍ എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രകോപനപരമായ കമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയില്‍ ചീമേനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സെക്ഷന്‍ 163 ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള നീക്കം, 506 ഐപിസി, കെ പി ആക്ട് 120 എച്ച് നവമാധ്യമം വഴി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്.
Post Your Comments