ബര്‍ലിന്‍: ജര്‍മ്മനിയിലെ നേഴ്‌സായ നീല്‍സ് ഹോഗെല്‍ ജോലിയിലെ വിരസത മറികടക്കുവാന്‍ കൊല്ലപ്പെടുത്തിയത് 134 രോഗികളെ. ഹൃദയസ്തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവെച്ചായിരുന്നു കൊലപാതകം. മുമ്പു നടന്ന വിചാരണകളില്‍ കുറ്റം തെളിഞ്ഞ് 15 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ് ഇപ്പോള്‍ നീല്‍സ് ഹോഗെല്‍. മരണമടഞ്ഞവരുടെ 126 ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംശയം തോന്നിയ 134 മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ നീല്‍സ് ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ പരമ്പരക്കൊലയാകുമെന്നതില്‍ സംശയമില്ല. 30 രോഗികളെ കൊന്നതായി നീല്‍സ് നേരത്തെ സമ്മതിച്ചിരുന്നു. 1999 മുതല്‍ 2005 വരെ ജോലിനോക്കിയ 2 ആശുപത്രികളിലായാണ് നീല്‍സ് ഈ ക്രൂരകൃത്യം ചെയ്തത്. 2005ല്‍ ഒരുരോഗിക്ക് ഓവര്‍ ഡോസുള്ള മരുന്നുകള്‍ നല്‍കുമ്പോഴാണ് നീല്‍സ് ഹോഗെല്‍ പിടിക്കപ്പെടുന്നത്.
Post Your Comments