Latest NewsKerala

എറിഞ്ഞത് നായയെ, കൊണ്ടത് പോലീസ് ജീപ്പിന്

സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്

അഞ്ചല്‍: പോലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത് കൗമാരക്കാര്‍ പിടിയില്‍. ഇടമുളയ്ക്കല്‍ മതുരപ്പ സ്വദേശി നന്ദു (18), അഞ്ചല്‍ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരാണു പിടിയിലായത്. കഴിഞ്ഞരാത്രിയാണ് സംഭവം നടന്നത്. പനച്ചവിള തടിക്കാട് റോഡിലെ വൃന്ദാവനം മുക്കില്‍വച്ച്  അഞ്ചല്‍ സ്റ്റേഷനിലെ ജീപ്പിന്റെ ചില്ല് ഇവര്‍ ബൈക്കിലെത്തി എറിഞ്ഞു തകര്‍ക്കുകയായിരുന്നു.

അപ്പോള്‍ തന്നെ അഡീഷണല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പില്‍ ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.  പിന്നീട്  സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.

അതേസമയം നായയെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ ജീപ്പിന്റെ ചില്ലില്‍ കൊള്ളുകയായിരുന്നുവെന്നാണ് പ്രതികള്‍ പറഞ്ഞത്. പോലീസിന്റെ കൈയ്യില്‍പ്പെട്ടാല്‍ പ്രശനം ഗുരുതരമാകുമെന്ന് ഭയന്നാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button