കൊല്ലം പരവൂരില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോസ്റ്റുമാര്‍ട്ടം ചെയ്ത പുരുഷന്റെ മൃതദേഹമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തെക്കുംഭാഗം കടപ്പുറത്തുനിന്നാണ് ആരുടേതെന്ന് തിരിച്ചറിയാനാകാത്ത മൃതദേഹം കണ്ടെത്തിയത്.
അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമാണ് ചാക്കിനുള്ളിലുള്ളത്. ചാക്കില്‍ കെട്ടിയ നിലയില്‍ ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് ശരീരഭാഗം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നരയാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം.
ഇന്നലെ രാത്രിയിലാണ് ഈ ചാക്ക് ഇവിടെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇന്നലെ ഇവിടെ വന്നവരെയും ചോദ്യം ചെയ്യും. പോലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പോലീസ് അറിയിച്ചു.പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മറവുചെയ്ത മൃതശരീരമാണ് ചാക്കിലാക്കി ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments